2013, നവംബർ 15, വെള്ളിയാഴ്‌ച

വാഗമണ്‍ : മഞ്ഞുപുതപ്പും മൂടിയൊരു നാടൻ സുന്ദരി പെണ്‍കൊടി

 
വാഗമണ്‍ :   മഞ്ഞുപുതപ്പും മൂടിയൊരു നാടൻ സുന്ദരി  പെണ്‍കൊടി
 


ഇടുക്കി ജില്ലയിൽ ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.[1]
പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമൺ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.

 
 

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക
ഒരുകാലത്ത് വാഗമൺ, കോലാഹലമേട് പ്രദേശങ്ങൾ ആരുടെയും ശ്രദ്ധയിൽപെടാതെ കിടക്കുകയായിരുന്നു. ഇവിടെ ആകെ ഉണ്ടായിരുന്നത് ഇൻഡോ-സ്വിസ് പ്രോജക്ടിന്റെ കന്നുകാലി വളർത്തു കേന്ദ്രം മാത്രമായിരുന്നു. വിനോദസഞ്ചാര മാപ്പിൽ വാഗമൺ സ്ഥാനം പിടിക്കുകയും പത്ര മാധ്യമങ്ങളിലൂടെ പ്രശസ്തി മനസ്സിലാക്കുകയും ചെയ്തതോടെ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചു. പൈൻ മരക്കാടുകൾ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ്. 20 വർഷത്തിൽ ഒരിക്കൽ വെട്ടിമാറ്റുന്ന ഇതിന്റ പൾപ്പ് ഉപയോഗിച്ചാണ് കറൻസി അച്ചടിക്കാനുളള പേപ്പർ നിർമ്മിക്കുന്നത്. പൈൻ മരക്കാടുകൾക്കടുത്താണ് നേരത്തെ ഇൻഡോ-സ്വിസ് പ്രോജക്ട് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഈ കെട്ടിടങ്ങൾ ടൂറിസ്റ്റ് റിസോർട്ടുകളായി രൂപം പ്രാപിച്ചു കഴിഞ്ഞു. ഇതിനു സമീപത്തായി കാർഷികകോളേജും സ്ഥാപിതമായി.

കീഴ്ക്കാം തൂക്കായ മലനിരകൾ വെട്ടിയരിഞ്ഞായിരുന്നു ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നദികൾക്ക് സമാന്തരമായി ഉണ്ടായിരുന്ന നടപ്പാതകൾ തെളിച്ചാണ് ആദ്യം വഴിയൊരുക്കിയത്. 1939-ലാണ് ആദ്യമായി ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് റോഡു വെട്ടിയത്. ഇന്നിത് സംസ്ഥാന ഹൈവേയായി രൂപാന്തരപ്പെട്ടിരിക്കുന്നു.
 


വാഗമണ്ണിൽ ഇപ്പോൾ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിൽ വൻ വിനോദസഞ്ചാര പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. ആഗോള നിക്ഷേപക സമ്മേളനത്തിൽ അവതരിപ്പിച്ച ടൂറിസം പദ്ധതികളിൽ പ്രധാനപ്പെട്ട ഇനങ്ങളുടെ വികസന പദ്ധതികൾ നടന്നു വരുന്നു. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട താമസം, ഭക്ഷണം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു


 

 ടീം അംഗങ്ങൾ : (ഇടതു നിന്ന് വലത്തോട്ട് ) പ്രമോദ് (അങ്കമാലി), നിജോ (കോതമംഗലം) ,വിചിത് (തൃശൂർ) , പ്രവീണ്‍ (അങ്കമാലി) , നിഖിൽ (കോതമംഗലം)

 

വാഗമണ്‍ ടൌണ്‍ ഒരു ഉപഗ്രഹ വീക്ഷണം

 
 
റൂട്ട് മാപ് : അങ്കമാലി - മുവാറ്റുപുഴ (38 കി .മി. )
 
 

റൂട്ട് മാപ് :മുവാറ്റുപുഴ - തൊടുപുഴ (20 കി .മി. )

 
 

റൂട്ട് മാപ് :തൊടുപുഴ = വാഗമണ്‍ (45  കി .മി. )

 
 
 

റൂട്ട് മാപ് : വാഗമണ്‍  - ഇടുക്കി ഡാം (61  കി .മി. )


 

റൂട്ട് മാപ് : ഇടുക്കി ഡാം - നെരിഅമങ്ങലം (53  കി .മി. )

 


റൂട്ട് മാപ് : നെരിഅമങ്ങലം - അങ്കമാലി (58  കി .മി. )
 
 

സംപ്ഷിപ്ത വിവരം: അങ്കമാലി - വാഗമണ്‍- ഇടുക്കി ഡാം -അങ്കമാലി (275 കി. മി.)

 

 സംപ്ഷിപ്ത വിവരം: അങ്കമാലി - വാഗമണ്‍- ഇടുക്കി ഡാം -അങ്കമാലി (275 കി. മി.)
 

 
 

 

 

കൂടുതൽ വഴിയോരകാഴ്ച്ചകളും വാഗമണ്‍ വിശേഷങ്ങളുമായി

കഥ തുടരും..

1 അഭിപ്രായം:

  1. Very Good Post!! One correction in the name, Its Vishnu (Thrissur) instead of Vijith.

    Vagamon is one of the beautiful hill stations to visit.As an add on, in vagamon, cottage facilities have a starting rate of 2500/- and for lodges its around 800/1000, very rarely its go down near to 500 for lodge.

    Also if any one looking for Bar Facility in Vagamon, then its only at Pine valley which is 5 km from vagamon city.

    മറുപടിഇല്ലാതാക്കൂ